അകലങ്ങളിലെ മനുഷ്യര്‍

0
136

ആധുനിക സമൂഹവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന ഒരു വിഭാഗം പട്ടികവര്‍ഗക്കാര്‍ കേരളത്തില്‍ലുണ്ട്.വയനാട്ടിലും ഇടുക്കിയിലും പാലക്കാട്ടെ അട്ടപ്പാടിയിലും വസിക്കുന്ന ആദിവാസികള്‍. ആദിവാസികള്‍ ഏറ്റവും കൂടുതല്‍ വസിക്കുന്നത് വയനാട് ജില്ലയിലാണ്.ജനസംഖ്യയുടെ മുപ്പതുശതമാനത്തോളം ആദിവാസികളണ്.ഇവരില്‍ കുറിച്ച്യര്‍ സമുദായക്കാരും കുറുമാര്‍ സമുദായക്കാരുമാണ് മുഖ്യ ധാരാ ജീവിതത്തിലേക്ക് വന്നിട്ടുള്ളവര്‍.മറ്റുസമുദായക്കാരില്‍ ചിലവിഭാഗക്കാര്‍ പ്രാചീനമായ ജീവിതം തുടരുന്നവരാണ്.അടിയരും പണിയരും പ്രാകൃതമായ ജീവിതമാണ് നയിക്കുന്നത്.കാട്ടില്‍ വസിക്കൂന്നവര്‍ കാട്ടുകിഴങ്ങുകളും കാട്ടുപക്ഷികളും ചെറു മൃഗങ്ങളുമാണ് ഇവരുടെ ഭക്ഷണം.കാട്ടു കിഴങ്ങുകള്‍ പച്ചയും ചുട്ടുകഴിക്കുന്നു.കാട്ടിറച്ചിയും ചുട്ടാണ് കഴിക്കുന്നത്. കാട്ടിനുള്ളിലെ ഇവരുടെ പാര്‍പ്പിടങ്ങള്‍ പലതും പുല്‍ക്കൂടുകളാണ്.ഇവരില്‍ പൂര്‍ണ്ണമായും വസ്ത്രം ധരിക്കുന്നവരും ഭാഗീകമായി വസ്ത്രം ധരിക്കാത്തവരുമാണ്.

കേരളത്തിലെ ആദിവാസികളില്‍ മുപ്പതുശതമാനത്തോളം പേര്‍ എഴുത്തും വായനയും അറിഞ്ഞുകൂടാത്തവരാണ്.എന്നാല്‍ ഇവരുടെ വിദ്യാഭ്യാസത്തിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും കോടികണക്കിന് രൂപയാണ് വര്‍ഷം തോറും സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ചെലവിടുന്നത്. ഇതില്‍ ഇരുപതു ശതമാനം പോലും അര്‍ഹരായ ആദുവാസികളുടെ കൈകളില്‍ എത്തപ്പെടുന്നില്ലായെന്നതാണ് വസ്തുത. ഈ ഭീമമായ തുകയെല്ലാം രാഷ്ടീയ-ഉദ്യോഗസ്ഥര്‍ കോക്കസ്സുകളും കരാറുകാരും കൂടിച്ചേര്‍ന്ന് കൈവശപ്പടുത്തുന്നു. ആദിവാസികള്‍ എന്നും പ്രാകൃതമായിതന്നെ ജീവിക്കണമെന്നാഗ്രഹിക്കുന്നവരാണ് ഇക്കുട്ടര്‍.എങ്കില്‍ മാത്രമേ ഇവരുടം പേരില്‍ കോടികണക്കിന് രൂപ തട്ടിയെടുക്കാന്‍ കഴിയൂ.

കൗമാര പ്രായം വിട്ടുമാറുന്നതിനു മുന്‍പുതന്നെ ആദിവാസി പെണ്‍കുട്ടികള്‍ അമ്മയാവുന്നു.പതിമൂന്നും പതിനാലും വയസ്സുമാത്രമുള്ള പെണ്‍കുട്ടികള്‍ രണ്ടും മൂന്നും കുട്ടികളുടെ അമ്മയാകുന്നു.എത്രയോ കാലമായി അന്യരുടെ മക്കളെ പ്രസവിച്ചു വളര്‍ത്താന്‍ വിധിക്കപ്പെട്ടവര്‍.പരാതിപ്പെടാനും ആരുമില്ല പരാതിപ്പെടാന്‍ അറിഞ്ഞും കൂടാ.എന്നും ചൂഷണത്തുമാത്രം വിധേയമായി കഴിഞ്ഞുകൂടുന്ന വര്‍ഗം. മാറി-മാറി വരുന്ന സര്‍ക്കാരുകള്‍ ആദിവാസികളുടെ ക്ഷേമത്തിനായി വന്‍തുകകള്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താറുണ്ടെങ്കിലും അതെല്ലാം ജലരേഖ പോലെ അവസാനിക്കുകയാണ് പതിവ്.

ആദിവാസികള്‍ മനുഷ്യരാണെന്നബേധം രാഷ്ട്രീയക്കാര്‍ക്കും തോന്നണം.അവര്‍ കാടിന്‍റെ ഉടമകളാണ്.വേട്ടയാടപ്പെടാനുളള വേട്ട മൃഗങ്ങളല്ല.മറ്റുള്ളവരെ പോലെ അവര്‍ക്കും ജനിച്ചമണ്ണില്‍ ഭരണഘടനാ അനുശാസിക്കുന്നു എല്ലാ അവകാശങ്ങളോടും കൂടി ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.സഹതാപമല്ല അവര്‍ക്കാവശ്യം.അവകാശപ്പെട്ടത് നേടിയെടുക്കാനും ചൂഷണങ്ങള്‍ക്കെതിരെ ചെറുത്തുനില്‍ക്കുവാനുമുള്ള പിന്‍തുണയുമാണ്. അവര്‍ക്കാവശ്യം.ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരില്‍ നിന്ന്  അവരെത്പ്രതീക്ഷിക്കുന്നുണ്ടാവും.

                                                                                                                                                കിളിമാനൂര്‍ നടരാജന്‍