അജ്ഞാതന്‍ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു

0
139

കോഴിക്കോട്: അജ്ഞാതന്‍ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. പുതുപ്പാടി കൈതപ്പൊയില്‍ മലബാര്‍ ഫിനാന്‍സ് ഉടമ സജി കുരുവിള (52)യാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് ചുവന്ന ഷര്‍ട്ട് ധരിച്ച ഒരു യുവാവ് മലബാര്‍ ഫിനാന്‍സില്‍ കയറി സജിയുടെ മുഖത്ത് മുളക്‌പൊടി വിതറിയ ശേഷം പെട്രോളൊഴിച്ച്‌ തീ കൊളുത്തിയത്. ശേഷം ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് സജി മരിച്ചത്. സംഭവത്തില്‍ താമരശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here