അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുന്നു പ്രിയനടി നസ്രിയ

0
75

 

ബാംഗ്ലൂര്‍ ഡേയ്സും, ഉസ്താദ് ഹോട്ടലും എല്ലാം മലയാളി പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച സിനിമകളാണ്. ഇപ്പോഴിതാ അഞ്ജലി മേനോന്‍ പുതിയ ചിത്രവുമായി വീണ്ടും വരുകയാണ്. സിനിമയില്‍ പ്രിത്വിയുടെ കൊച്ചനുജത്തി ആയാണ് നസ്രിയ എത്തുന്നത്.പ്രിത്വിയുടെ നായികയായി എത്തുന്നത് വീണ്ടും പാര്‍വതി മേനോനാണ്.ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിയ്ക്കും.ബന്ധങ്ങളുടെ കഥ പ്രമേയമാകുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ ഊട്ടിയിലാണ്. ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം ഭൂരിഭാഗവും ഊട്ടിയില്‍ ചിത്രീകരിച്ചതിന് ശേഷം പിന്നീട് വിദേശഭാഗങ്ങളിലും ചിത്രീകരിക്കും.രജപുത്ര മീഡിയയുടെ ബാനറില്‍ രണ്‍ജിത് രജപുത്ര നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം കുല്‍ക്കര്‍ണി അവതരിപ്പിക്കുന്നു.അതുല്‍ കുല്‍ക്കര്‍ണി കനല്‍ എന്ന ചിത്രത്തിലൂടെയാണ് ഏറ്റവുമൊടുവില്‍ മലയാളത്തിലെത്തിയത്. ഇവരെ കൂടാതെ റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാല പാര്‍വ്വതി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here