അഡാര്‍ ലൗ ഫെബ്രുവരി 14ന്

0
143

ഫെബ്രുവരി 14 പ്രണയദിനത്തില്‍ ഒമര്‍ ലുലു ഒരു അഡാര്‍ ലൗ ചിത്രം തിയേറ്ററുകളിലെത്തുകയാണ്. തമിഴിലും ഹിന്ദിയിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗവിലെ ഗാനങ്ങള്‍ക്ക് ഏറെ പ്രേഷക ശ്രദ്ധ ലഭിച്ചിരുന്നെങ്കിലും ചിത്രം പുറത്തിറങ്ങിയിരുന്നില്ല.

ഒരു അഡാര്‍ ലൗവിനെ മാണിക്യമലരായ പൂവി ജനശ്രദ്ധ നേടിയതിനൊപ്പം ഏറെ വിവാദങ്ങളും ഉണ്ടാക്കിയിരുന്നു. ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷമാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

സിനിമയുടെ സംഗീത സംവിധായകന്‍ ഷാന്‍ റഹമാനാണ്. മാണിക്യമലരായ പൂവി എന്ന ഗാനം കൊണ്ടു തന്നെ ഗാനത്തിലഭിനയിച്ച പ്രിയ പ്രകാശ് വാര്യരും ജനശ്രദ്ധ നേടിയിരുന്നു. ചിത്രം ഹിന്ദിയില്‍ പ്രദര്‍ശനത്തിനെത്തുന്നതോടെ പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റവും യാഥാര്‍ത്ഥ്യമാവുകയാണ്.

ഒരു നല്ല നടിയാകാന്‍ ഇനിയും പരിശ്രമിക്കണമെന്ന ബോധ്യം തനിക്കുണ്ടെന്നും കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ വ്യക്തിയായതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും പ്രിയ പ്രകാശ് വാര്യര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here