അണ്ടര്‍ 18 ഐലീഗിന്‍റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നാളെ മുതല്‍

0
43

അണ്ടര്‍ 18 ഐലീഗിന്‍റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നാളെ ആരംഭിക്കും. നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ പങ്കെടുക്കുക. ഒരോ ഗ്രൂപ്പിലെയും ആദ്യ സ്ഥാനക്കാര്‍ മാത്രം ഗ്രൂപ്പ് ഘട്ടം കടക്കൂ. കേരളത്തില്‍ നിന്ന് സായി തിരുവനന്തപുരവും കേരള ബ്ലാസ്റ്റേഴ്സുമാണ് ഫൈനല്‍ റൗണ്ടില്‍ ഉള്ളത്.
പൂനെ സിറ്റി, മിനേര്‍വ പഞ്ചാബ്, ഈസ്റ്റ് ബംഗാള്‍ എന്നീ ക്ലബുകള്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് സായി തിരുവനന്തപുരം കളിക്കുക. വൈരികളായ ബെംഗളൂരു എഫ് സിക്കൊപ്പം ഗ്രൂപ്പ് സിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. ഡി എസ് കെ ശിവജിയന്‍സും ബൈചുങ് ബൂട്ടിയ അക്കാദമിയുമാണ് ഗ്രൂപ്പ് സിയിലെ മറ്റു ടീമുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here