അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ജയം നേപ്പാള്‍ കരസ്ഥമാക്കി

0
113

 

 

അണ്ടര്‍ -19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ നേപ്പാളിന് ജയം. 19 റണ്‍സിനാണ് നേപ്പാള്‍ ഇന്ത്യയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. ആദിത്യ താക്കറെയും അഭിഷേക് ശര്‍മയും രണ്ട് ഇരകളെ വീതം സ്വന്തമാക്കി.
എന്നാല്‍ അനായാസ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 48.1 ഓവറില്‍ 166 റണ്‍സിന് എല്ലാവരും പുറത്തായി. 38 പന്തില്‍ നിന്നും 46 റണ്‍സെടുത്ത ഓപ്പണര്‍ കൂടിയായ നായകന്‍ ഹിമാന്‍ഷു റാണായാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. മന്‍ജോട്ട് കല്‍റക്കൊപ്പം ഓപ്പണിങ് കൂട്ടുകെട്ടില്‍ റാണ 65 റണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് ഇന്ത്യ അപ്രതീക്ഷിതമായി തകരുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here