അണ്ടര്‍ 20 കോടിഫ് കപ്പ് കിരീടം അര്‍ജന്റീന സ്വന്തമാക്കി

0
26

മാഡ്രിഡ്: അണ്ടര്‍ 20 കോടിഫ് കപ്പ് കിരീടം സ്വന്തമാക്കി അര്‍ജന്റീന. സ്‌പെയ്‌നില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ റഷ്യയെ തോല്‍പ്പിച്ചാണ് അര്‍ജന്റീന കിരീടം സ്വന്തമാക്കിയത്.

രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന റഷ്യയെ പരാജയപ്പെടുത്തിയത്. കൊളീഡിയോയും മാര്‍സ മറിനെല്ലൊയുമാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്. ഈ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോടേറ്റത് മാത്രമാണ് അര്‍ജന്റീനയുടെ ഏക തോല്‍വി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ 21 എന്ന സ്‌കോറിനായിരുന്നു അര്‍ജന്റീനയെ തോല്‍പ്പിച്ചിരുന്നു.

സെമിയില്‍ ഉറുഗ്വേയെ തോല്‍പ്പിച്ചായിരുന്നു അര്‍ജന്റീന ഫൈനലില്‍ എത്തിയത്.ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരമായി അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഫെകുണ്ടൊ കൊളിഡിയോ തെരഞ്ഞെടുക്കപ്പെട്ടു. അര്‍ജന്റീനയുടെ തന്നെ ജെറോനിമോ പോര്‍ടുവാണ് മികച്ച ഗോള്‍ കീപ്പര്‍. ഏറ്റവും മികച്ച പരിശീലകനും അര്‍ജന്റീനക്കാരന്‍ തന്നെ. ലിയോണല്‍ സ്‌കാലോനെയാണ് മികച്ച പരിശീലകന്‍.

LEAVE A REPLY

Please enter your comment!
Please enter your name here