അണ്ടര്‍ 20 വനിതാ ലോകകപ്പില്‍ ജപ്പാന് ജയം

0
7

ഫ്രാന്‍സില്‍ നടക്കുന്ന അണ്ടര്‍ 20 വനിതാ ലോകകപ്പില്‍ അമേരിക്കയെ ജപ്പാന്‍ തോല്‍പ്പിച്ചു. ഗ്രൂപ്പ് സിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ജപ്പാന്‍ അമേരിക്കയെ തോല്‍പ്പിച്ചത് . 76ആം മിനുട്ടില്‍ ഹയാഷി ആണ് ജപ്പാനായി ഗോള്‍ നേടിയത്.

ഗ്രൂപ്പിലെ സിയിലെ മറ്റൊരു മത്സരത്തില്‍ സ്പെയിന്‍ പരാഗ്വേയെ തോല്‍പ്പിച്ചു. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു സ്പെയിനിന്റെ ജയം. ഗുജ്ജാരോ സ്പെയിനിനായി ഇരട്ട ഗോളുകള്‍ നേടി. പിനയും മാര്‍ട്ടിനസുമാണ് മറ്റു സ്കോറേഴ്സ്. ഗ്രൂപ്പ് ഡിയില്‍ തന്നെ നടന്ന മത്സരത്തില്‍ ചൈന ഹെയ്തിയെ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ചൈനയുടെ ജയം.

LEAVE A REPLY

Please enter your comment!
Please enter your name here