“അധ്യാപനം തുടരും രാജ്യസഭയിലേക്ക് ഇല്ല” രഘുറാം രാജന്‍

0
69

 

ന്യൂഡല്‍ഹി:രാജ്യസഭാ എംപിയാകാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ നിരസിച്ചു. .ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറാണ് ഇപ്പോള്‍ രഘുറാം രാജന്‍. അധ്യാപനം വിടാന്‍ താല്‍പര്യമില്ലെന്നാണ് അദ്ദേഹത്തിന്‍റെ ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.
ജനുവരിയില്‍ മൂന്ന് പേരെയാണ് ആം ആദ്മി പാര്‍ട്ടി രാജ്യസഭയിലേക്ക് നിര്‍ദേശിക്കാന്‍ കഴിയുക. എഎപി ഒന്നാമതായി പരിഗണിച്ചത് രഘുറാം രാജനെയാണ്. പാര്‍ട്ടി നേതാക്കളെ പരിഗണിക്കുന്നതിന് പകരം വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരെ രാജ്യസഭയിലേക്ക് അയക്കാനാണ് എഎപിയുടെ തീരുമാനം.

 

LEAVE A REPLY

Please enter your comment!
Please enter your name here