അനാവശ്യ ഹര്‍ത്താലുകള്‍ നിയന്ത്രിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

0
91

ന്യൂഡല്‍ഹി: സി.പി.എം ഇനി അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ ഹര്‍ത്താല്‍ പ്രഖ്യാപിക്കൂവെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഹര്‍ത്താലുകള്‍ ഒരിക്കലും ജനവിരുദ്ധമാകരുത്. ഹര്‍ത്താല്‍ നിയന്ത്രിക്കുന്നതിന് അഭിപ്രായസമന്വയം ഉണ്ടാക്കാന്‍ സി.പി.എം മുന്‍കൈയെടുക്കും. ഹര്‍ത്താലില്‍ നിന്ന് വിദേശ ടൂറിസ്റ്റുകളെ ഒഴിവാക്കുമെന്നും കോടിയേരി പറഞ്ഞു. രാജ്യത്തെ പ്രധാനമന്ത്രി തന്നെ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നത് അസാധാരണ സംഭവമാണ്. ഹര്‍ത്താല്‍ നിരോധിക്കുകയല്ല നിയന്ത്രിക്കുകയാണു വേണ്ടത്. ഹര്‍ത്താല്‍ നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here