അനുപമ പരമേശ്വരന് ഇപ്പോള്‍ രാശി തമിഴിലും തെലുങ്കിലും

0
78

അനുപമ പരമേശ്വരന് ഇപ്പോള്‍ രാശി തമിഴിലും തെലുങ്കിലുമാണ്. ആദ്യ തെലുങ്ക് ചിത്രമായ അ ആ യ്ക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചതുവഴി അവിടെ ഒരു കുഞ്ഞു താരമായി.ഇപ്പോള്‍ ധനുഷിനൊപ്പം തമിഴില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് അനുപമ പരമേശ്വരന്‍. ധനുഷ് ഒരു രാഷ്ട്രീയക്കാരനായി അഭിനയിക്കുന്ന കൊടി എന്ന ചിത്രത്തിലാണ് അനുപമ സെക്കന്റ് ഹീറോയിനായി വേഷമിടുന്നത്. സ്‌നേഹമുള്ള നടിയാണ് അനുപമ എന്ന് ധനുഷ് പറയുന്നു. തൃഷയാണ് ചിത്രത്തിലെ കേന്ദ്ര നായിക. ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. പ്രേമത്തിന്‍റെ റീമേക്ക് ഉള്‍പ്പടെ ഇനിയും മൂന്ന് ചിത്രങ്ങള്‍ അനുവിന് തെലുങ്കില്‍ ചെയ്തു തീര്‍ക്കാനുണ്ട്.