അമിത് ഷായ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം

0
78
Bengaluru: BJP National Preisdent Amit Shah speaks at a press conference during his three day visit to Bengaluru on Monday. PTI Photo by Shailendra Bhojak (PTI8_14_2017_000091A)

കോല്‍ക്കത്ത: ബിജെപി സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുന്നതിനെത്തിയ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കു നേരെ കരിങ്കൊടി പ്രതിഷേധം. കോല്‍ക്കത്തയിലെ നേതാജി സുഭാഷ്ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഷായുടെ വാഹന വ്യൂഹം പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് ഒരുകൂട്ടം യുവാക്കള്‍ ബൈക്കുകളിലെത്തി കരിങ്കൊടി കാട്ടിയത്. ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ഇവര്‍ മുദ്രാവാക്യങ്ങളും മുഴക്കി.

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി പ്രതിഷേധത്തിനു പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി രാജ്യ താത്പര്യങ്ങള്‍ക്ക് എതിരാണ് എന്ന് ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി റാലിയും യോഗവും സംഘടിപ്പിച്ചിട്ടുള്ളത്. ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ തുടക്കം മുതല്‍ ശക്തമായ എതിര്‍പ്പാണ് മമത രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here