അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

0
46

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ഡൊണാള്‍ഡ് ട്രംപ്. അടിയന്തരാവസ്ഥ സംബന്ധിച്ച ഉത്തരവില്‍ ഒപ്പു വയ്ക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇതിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മെക്‌സിക്കന്‍ മതിലിന് ഫണ്ട് ഉറപ്പാക്കാനാണ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഈ നീക്കം. പ്രതിപക്ഷത്തിന് പുറമെ റിപ്പബ്ലിക്കന്‍ പ്രതിനിധികളും ട്രംപിന്‍റെ നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ട്രംപിന്‍റെ സ്വപ്ന പദ്ധതിയായ മെക്‌സിക്കന്‍ മതിലിന് ഫണ്ട് അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉറച്ചുനിന്നതോടെയാണ് ട്രംപിന്‍റെ പുതിയ നീക്കം. അടിയന്തരാവസ്ഥ പ്രഖ്യാപനം അമേരിക്കയില്‍ വന്‍ നിയമ, രാഷ്ട്രീയ യുദ്ധത്തിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here