അമേരിക്ക – ചൈന വ്യാപാര കരാര്‍ വന്‍ പ്രതീക്ഷയുമായി ചൈന

0
202

 

ചൈന : ചരിത്രം തിരുത്തിക്കുറിച്ച അമേരിക്ക-ചൈന വ്യാപാര കരാറില്‍ പ്രതീക്ഷയര്‍പ്പിച്ച് ചൈനീസ് വാണിജ്യ മന്ത്രി. കഴിഞ്ഞയാഴ്ച്ച രാജ്യം സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ‍ട്രംപ് 233.5 ബില്യണ്‍ ഡോളറിന്‍റെ കരാറാണ് ചൈനയുമായി ഒപ്പുവച്ചത്.
ചൈനയും അമേരിക്കയും തമ്മില്‍ ഒപ്പു വച്ച വ്യാപാര കരാര്‍ മറ്റു രാജ്യങ്ങള്‍ക്കു കൂടി നേട്ടമാകുമെന്ന് ചൈനീസ് വാണിജ്യ സഹമന്ത്രി യു ജിയാന്‍ ഹു പറഞ്ഞു. ചൈനീസ് വിപണി അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിക്കായി തുറന്നു കൊടുത്തത് നേരത്തെ വിമര്‍‌ശനങ്ങള്‍ക്കിടയാക്കിരുന്നു. എന്നാല്‍ ഈ നടപടി വ്യാപാര സൌഹൃദത്തിന്‍റെ ഭാഗമാണെന്നും യു ജിയാന്‍ ഹു പറഞ്ഞു. ട്രംപിന്‍റെ ചൈന സന്ദര്‍ശനത്തിനിടെ 108.8 ബില്യണ്‍ ഡോളറിന്‍റെ 26 വ്യാപാര കരാറുകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വച്ചത്. 144.7 ബില്യണ്‍ ഡോളറിന്‍റെ ഉഭയകക്ഷി നിക്ഷേപ പദ്ധതിക്കും ധാരണയായിരുന്നു. ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും കൈമാറ്റത്തിലൂടെ പ്രതിവര്‍ഷം 750 ബില്യണിലധികം ‍ യുഎസ് ഡോളറിന്‍റെ ഇടപാടുകളാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here