അയ്യന്‍കാളി

0
91

മഹാനായ ശ്രീ. അയ്യന്‍കാളിയുടെ എഴുപത്തിഅഞ്ചാം ചരമദിനമാണിന്ന്. ഒരു നൂറ്റാണ്ടിനുമുന്‍പ് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ ജനിച്ച അയ്യന്‍കാളിക്ക് പ്രാഥമികമികവിദ്യാഭ്യാസം പോലും കരസ്ഥമാക്കാന്‍കഴിഞ്ഞില്ല. അതിനുകാരണം അദ്ദേഹം ജനിച്ചത് ഒരു താഴ്ന്ന ജാതിയില്‍ ആയതു കൊണ്ടാണ്.
പട്ടിക്കുംയും പൂച്ചയും നടക്കാവു വഴിയില്‍കൂടി താഴ്ന്ന ജാതിയില്‍പ്പെട്ട മനുഷ്യര്‍ക്ക് വഴിനടക്കാന്‍ സ്വാതന്ത്യം ഇല്ലായിരുന്നു. കാല്‍ മുട്ടിനുതാഴെയും അരയ്ക്കുമുകളിലും വസ്ത്രംധരിക്കാന്‍ അനുവാദമില്ലായിരുന്നു. പള്ളിക്കൂടത്തില്‍ പ്രവേശനം നല്‍കിയില്ല. സ്ത്രീകള്‍ക്ക് മാറ് മറച്ചുകൂട. ഇത്തരം കാടത്തപരമായ നിയമങ്ങള്‍ സവര്‍ണ്ണര്‍ സ്വയം സൃഷ്ടിച്ചതാണ്.ഇതിനെ ചോദ്യംചെയ്യാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല.
പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ പ്രാരംഭത്തില്‍, സവര്‍ണ്ണര്‍താഴ്ജാതിക്കാരോട് കാണിച്ചിരുകാടത്തരങ്ങള്‍ക്കും അനീതികള്‍ക്കും അസ്വമത്വങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ കേരളത്തിന്‍റെ തെക്കേയറ്റത്ത് കൗമാരം വിട്ടുമാറിയിട്ടില്ലാത്ത അയ്യന്‍കാളി എന്ന ചെറുപ്പക്കാരന്‍ കലാപത്തിന് തിരികൊളുത്തി. ആളിപ്പടര്‍ന്ന ആതീയണക്കാന്‍ സവര്‍ണ്ണപ്രമാണിമാര്‍ക്ക് കഴിഞ്ഞില്ല.
ദളിത് സമുദായത്തില്‍പ്പെട്ട കുട്ടികള്‍ക്ക് വിദ്യാലയപ്രവേശനം, സഞ്ചാരസ്വാതന്ത്യം, ജോലിയ്ക്ക് സമയക്ലിപ്തവും തക്കതായ വേതനവും, മനുഷ്യത്വപരമായ സമീപനം എന്നീ ആവശ്യങ്ങള്‍ ഉയിച്ചുകൊണ്ട് അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ 1913 ജൂണില്‍ ആരംഭിച്ച കര്‍ഷക തൊഴിലാളി സമരം 1914 മേയ് മാസത്തിലാണ് അവസാനിച്ചത്. ഒരുവര്‍ഷം നീണ്ടുനിന്ന ഈസമരം കേരളത്തിലെ ആദ്യത്തെ സംഘടിതകര്‍ഷകതൊഴിലാളി സമരമായിരുന്നു.
ഈസമരത്തിന്‍റെ ഫലമായി പരിമിതമായ ചില അവകാശങ്ങള്‍ ദളിതര്‍ക്ക്‌ലഭിച്ചു. അതിലൊന്നായിരുന്നു താഴ്ജാതിക്കാര്‍ക്ക് സ്‌കൂള്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ ഉത്തരവ്. എന്നാല്‍ ഈ ഉത്തരവിനെ വിമര്‍ശിച്ചുകൊണ്ട് വക്കം അബ്ദുള്‍ഖാദര്‍ മൗലവിയുടെ ഉടമസ്ഥതയിലുണ്ടായിരു ‘സ്വദേശാഭിമാനി’ പത്രത്തില്‍ പത്രാധിപര്‍ കെ.രാകൃഷ്ണപിള്ള (സ്വദേശാഭിമാനി രാകൃഷ്ണപിള്ള) മുഖപ്രസംഗമെഴുതി:
‘ആചാരദികാര്യങ്ങളില്‍ സമത്വം അനുഭവപ്പെടണമെന്ന് വാദിക്കുവര്‍’ ആസംഗതിയെ ആധാരമാക്കികൊണ്ട്പാഠശാലകളില്‍ കുട്ടികളെ അവരുടെ വര്‍ഗ്ഗീയ യോഗ്യതകളെ വകതിരിക്കാതെ നിര്‍ഭേദം ഒരുമിച്ചിരുത്തി പഠിപ്പിക്കേണ്ടതാണെ് ശഠിക്കുതിനെ അനുകൂലിക്കാന്‍ ഞങ്ങള്‍യുക്തികാണിക്കുന്നില്ല. എത്രയോ തലമുറകളായി ബുദ്ധിയെ കൃഷി ചെയ്തുവന്നിട്ടുള്ളു ജാതിക്കാരെയും അതിനേക്കാള്‍ എത്രയോ തലമുറകളായി നിലം കൃഷിചെയ്ത് വിന്നിരിക്കു ജാതിക്കാരെയും തമ്മില്‍ ഓന്നായി ചേര്‍ക്കുന്നത് കുതിരയെയും പോത്തിനെയും ഒരേനുകത്തില്‍ കെട്ടുകയാകുന്നു. (സ്വദേശാഭിമാനി 2-3-1910)
പുരോഗമനപരമായി ചിന്തിക്കുകയും എഴുതുകയും ചെയ്യുവര്‍ തന്നെ താഴ്ന്ന ജാതിക്കാര്‍ എന്നും അഭ്യസ്തവിദ്യരായിതന്നെ കഴിയണമൊഗ്രഹിക്കുന്നുവെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ല. കേരളം നൂറുശതമാനം സാക്ഷരത കൈവരിച്ചുവെന്ന് ഭരണവര്‍ഗ്ഗം പ്രചരിപ്പിക്കുമ്പോഴും മുപ്പത്ശതമാനത്തിലധികം പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ ഇന്നും എഴുത്തും വായനയും അിറഞ്ഞുകൂടാത്തവരണ് എന്നതാണ് സത്യം.
അയ്യന്‍കാളിയുടെ ധൈര്യവും ദീര്‍ഘവീക്ഷണവും ബുദ്ധി വൈഭവവും തിരിച്ചറിഞ്ഞ ശ്രീനാരായണഗുരു അദ്ദേഹത്തിന് എസ്.എന്‍.ഡി.പി യോഗത്തിലും ഭരണസമിതിയിലും അംഗത്വംനല്‍കി. എന്നാല്‍ തുടര്‍ന്നുവന്ന വാര്‍ഷിക പൊതുയോഗത്തില്‍ അയ്യന്‍കാളിയെ എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ജനറല്‍ സെക്രട്ടറിയായി നാരായണഗുരു നിര്‍ദ്ദേശിച്ചു. എന്നാല്‍ ഗുരുവിന്‍റെ നിര്‍ദ്ദേശം പൊതുയോഗം തള്ളിക്കളഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് 1916മേയ് 22ന് ശ്രീനാരായണഗുരു എസ്.എന്‍.ഡി.പിയോഗത്തില്‍ നിന്ന് രാജി വച്ചത്.
1907-ല്‍ അയ്യന്‍കാളി സ്വന്തമായൊരു സംഘം രജിസ്റ്റര്‍ ചെയ്തു ‘സാധുജനപരിപാലന സംഘം’ എന്നായിരുന്നു സംഘടനയുടെ പേര്. അയ്യന്‍കാളിതന്നെയായിരുന്നു ജനറല്‍ സെക്രട്ടറി. സി.കൃഷ്ണപിള്ള പ്രസിഡന്റായിരുന്നു.
1903മേയ് 10നാണ് ശ്രീനാരായണഗുരു പ്രസിഡന്റും കുമാരനാശാന്‍ ജനറല്‍ സെക്രട്ടറിയുമായി എസ്.എന്‍.ഡി.പി.യോഗം രജിസ്റ്റര്‍ ചെയ്തു 1914 ഒക്‌ടോബര്‍ 31-നാണ് കെ.കേളപ്പന്‍ പ്രസിഡന്റും മന്നത്തുപത്മനാഭപിള്ള ജനറല്‍ സെക്രട്ടറിയുമായി എന്‍.എസ്.എസ്. രജിസ്റ്റര്‍ചെയ്തു.
ഈ മൂന്നു സംഘടനകളുമാണ് നവോത്ഥാന പ്രസ്ഥാനത്തിനും പ്രക്ഷോഭത്തിനും നേതൃത്വം നല്‍കിയത് ഒന്നും മൂന്നും സംഘടനകളുമാണ് പില്‍ക്കാലത്ത് വളര്‍ന്ന് പന്തലിച്ചപ്പോള്‍ അയ്യന്‍കാളി രൂപീകരിച്ച സാധു ജനപരിപാലന സംഘം ഇല്ലാതാവുകയാണ് ചെയ്തത്.
മഹാനായ അയ്യന്‍കാളി എന്തിന് വേണ്ടിയാണോ നിലകൊണ്ടതും പ്രവര്‍ത്തിച്ചതും, ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഒത്തുതീര്‍പ്പില്ലാത്ത പ്രര്‍ത്തനത്തിന് അദ്ദേഹത്തിന്‍റെ എഴുപത്തി അഞ്ചാം ചരമദിനം പ്രചോദനമാവട്ടെയെന്ന് ആഗ്രഹിക്കുന്നു.