അല്ലു അർജുൻ വിക്രം കുമാറിന്റെ സിനിമയിൽ

0
31

സംവിധായകൻ ലിങ്കുസ്വാമിയുടെ പുതിയ ചിത്രത്തിൽ അല്ലു അർജുൻ അഭിനയിക്കുന്നു എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ താരത്തിന്റെ അടുത്ത ചിത്രം 24 എന്ന സിനിമയുടെ സംവിധായകന്റെ വിക്രം കുമാറിനൊപ്പമായിരിക്കുമെന്ന് അല്ലുഅർജുനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ടോളിവുഡിൽ മാനം എന്ന ചിത്രത്തിലൂടെ ഹിറ്റു സമ്മാനിച്ച സംവിധായകനാണ് വിക്രം കുമാർ. സൂര്യ, സാമന്ത, നിത്യമേനൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 24ആണ് അദ്ദേഹത്തിന്റെ റിലീസാകാനുള്ള പുതിയ ചിത്രം. 24 ഏപ്രിൽ 14ന് റിലീസ് ചെയ്യും.

വിക്രം കുമാർ പുതിയ ചിത്രത്തിന്റെ കഥ അല്ലു അ‌ർജുനുമായ സംസാരിച്ചെന്നും താരം അഭിനയിക്കാൻ സമ്മതം അറിയിച്ചെന്നുമാണ് പുതിയ വിവരം. ഇപ്പോൾ സംവിധായകനും താരവും അവരുടെ ഏറ്റവും പുതിയ ചിത്രങ്ങളുടെ ചില തിരക്കുകളിലാണ്. സരായിനോഡു എന്ന ചിത്രമാണ് അല്ലുവിന്റെ റിലീസാവാനുള്ള പുതിയ ചിത്രം. ഇത് ഏപ്രിൽ 22ന് റിലീസാകുമെന്നാണ് അറിയുന്നത്. കൂടാതെ ത്രിവിക്രം ശ്രീനിവാസന്റെ പുതിയ ചിത്രത്തിലും അല്ലുവാണ് നായകനാകുന്നത്. വിക്രം കുമാറിന്റെ ചിത്രത്തിന് മുമ്പ് തന്നെ ശ്രീനിവാസിന്റെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും . അതിനാൽ വിക്രം കുമാറിന്റെ ചിത്രം ഒക്ടോബറിൽ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.