അവശ്യ മരുന്നുകളുടെ വിലകുറയ്ക്കാനുള്ള ഉത്തരവ് നടപ്പാക്കും സര്‍ക്കാര്‍

0
127

തിരുവനന്തപുരം ∙ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി വില കുറച്ചിട്ടും പഴയ വിലയ്ക്കു മരുന്ന് വിൽക്കുന്ന മരുന്നുകടകൾക്കെതിരെ കര്‍ശനമായ നടപടിയെടുക്കാൻ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് ആരോഗ്യമന്ത്രി നിർദേശം നൽകി. പുതുക്കിയ വിലയ്ക്ക് മരുന്നുവിറ്റ് നഷ്ടം കമ്പനികളിൽനിന്ന് ഈടാക്കാനാണ് മരുന്നു കടകള്‍ക്ക് നല്‍കിയ നിര്‍ദേശം.കാൻസർ, പ്രമേഹം, രക്തസമ്മർദം എന്നിവയ്ക്ക് അടക്കമുള്ള ജീവൻരക്ഷാമരുന്നുകളുടെ എംആര്‍പി നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി പുതുക്കി നിശ്ചയിച്ചത് ഈ മാസം നാലിനാണ്. കുറഞ്ഞ വില നിലവിൽ വന്നിട്ടും മരുന്നുകടകള്‍ പഴയ വില ഈടാക്കുന്നത്.മന്ത്രിയുടെ നിര്‍ദേശം കര്‍ശനമായി പാലിക്കുമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളറും വ്യക്തമാക്കി. രക്താർബുദ രോഗികൾക്ക് നൽകുന്ന ഇമാറ്റിനിബ് മുതൽ പാരസെറ്റാമോൾ വരെ 33 മരുന്നുകൾ പുതിയ വിലവിവരപ്പട്ടികയിലുണ്ട്.