അവാര്‍ഡ് നിശയിലെ ഗ്ലാമര്‍ എന്‍ട്രി വിമർശകാര്‍ക്ക് എതിരെ മംമത

0
15

യൂറോപിലെ ഒരു ടിവിചാനൽ സംഘടിപ്പിച്ച അവാര്‍ഡ് നിശയില്‍ ഗ്ലാമർവേഷത്തിലെത്തിയ മംമ്തയ്ക്കെതിരെ നിരവധിപേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മോശം വസ്ത്രധാരണമെന്ന പേരിലായിരുന്നു നടിക്കെതിരായ പരാമർശങ്ങൾ. ഈ വിഷയത്തിൽ വിമർശകർക്ക് മറുപടിയുമായി നടി എത്തിയിരിക്കുകയാണ് .ഇത്തരം വാർത്തകൾ എന്നെ ഒട്ടും തന്നെ ബാധിക്കാറില്ല എന്നും . ഇതുപോലുള്ള കാര്യങ്ങൾ വാർത്തയായി വരുന്നത് തന്നെ കഷ്ടമാനെന്നും മംമത പറഞ്ഞു.ലോസ് ആഞ്ചൽസിൽ നിന്നും മേടിച്ച വസ്ത്രങ്ങളായിരുന്നു അത്. ഹോളിവുഡ് നടിമാരെ പോലും വെല്ലുന്ന വസ്ത്രമെന്നാണ് എല്ലാവരും അതിനെക്കുറിച്ച് പറഞ്ഞത്.ഞാനിപ്പോൾ‌‌‌‌‌‌‌‌‌‌‌ ജീവിക്കുന്നത് അങ്ങനെയൊരു സ്ഥലത്താണ്. അതുകൊണ്ട് തന്നെ ഇതെന്നെ ബാധിക്കില്ല. ഈ ലോകം വളരെ വിശാലമാണ്. നമുക്കിടയിൽ രണ്ട് വിഭാഗത്തിലുള്ള ആളുകൾ ഉണ്ട്, ചിലർ പൊതുസമൂഹത്തിന് മുന്നിൽ നിശബ്ദരായിരിക്കും മറ്റുചിലർ സ്വകാര്യജീവിതത്തിൽ സ്മാർട്ട് ആയിരിക്കും. അവർ എന്തുതന്നെ ആയാലും എന്നെ ബാധിക്കില്ല. ഞാൻ ഇനിയും ഇതുപോലുള്ള വസ്ത്രങ്ങൾ ധരിക്കും  മംമ്ത പറഞ്ഞു.