അസുഖത്തെക്കുറിച്ച് അവൻ ആരോടും പറഞ്ഞിരുന്നില്ല: ജയറാം

0
13

വിശ്വസിക്കാനാകുന്നില്ല മണിയുടെ വിയോഗം. ഒരു ടെറിഫിക് ആക്Sർ ആയിരുന്നു മണി. ഞങ്ങൾ ഒരു കുടുംബത്തിൽ നിന്നാണ് വരുന്നത്, ആബേലച്ചൻ അന്നേ പറയുവാർന്നു മണി സിനിമയിൽ മിടുക്കനാകുമെന്ന്.

എന്നാൽ മണിയുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആർക്കും അറിയില്ലാർന്നു. മണിയുടെ ഏറ്റവും അടുത്ത സുഹൃത്തായ ദിലീപിന് പോലും അസുഖത്തിന്റെ കാര്യം അറിയില്ല. അസുഖത്തിന്റെ കാര്യം ആരോടും അവൻ പങ്കുവച്ചിരുന്നില്ല.

ഞാൻ തന്നെ മണിയെ വിളിച്ച് ശരീരം മെലിഞ്ഞിരിക്കുന്ന കാര്യം ചോദിച്ചു അപ്പോൾ മണി പറഞ്ഞത് , അത് ചേട്ടാ ഞാൻ ഡയറ്റിങിലാന്നെന്നാണ്. എല്ലാ വേദനകളും ഉള്ളിലൊതുക്കി നടക്കുകയായിരുന്നു പാവം.

മിമിക്രികാരൻ എന്ന ലേബൽ ഇല്ലായിരുന്നെങ്കിൽ ഇതിൽ കൂടുതൽ പുരസ്കാരങ്ങൾ ലഭിക്കുമായിരുന്നു. മിമിക്രിക്കാരൻ എന്ന അവഗണന മണിക്കും ഉണ്ടായിട്ടുണ്ട്.