ആദിക്ക് വമ്പന്‍ സ്വീകരണമൊരുക്കി മലയാളികള്‍

0
61

 

 

ജീത്തു ജോസഫ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിക്ക് വമ്ബന്‍ സ്വീകരണമൊരുക്കി മലയാളികള്‍. കേരളത്തില്‍ മാത്രം ഇരുന്നൂറില്‍ അധികം സ്ക്രീനുകളില്‍ ആദി ജനുവരി 26ന് റിലീസിനെത്തും. ഇത് സത്യമായാല്‍ ഒരു പുതുമുഖ നടന് മലയാള സിനിമയില്‍ ലഭിക്കുന്ന റെക്കോര്‍ഡ് റിലീസ് ആയിരിക്കും ആദി നേടുക.ആദിയില്‍ പ്രണവിനെ കൂടാതെ സിദ്ദിഖ്, ലെന, ജഗപതി ബാബു, ഷറഫുദീന്‍, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, അദിതി രവി, അനുശ്രീ എന്നിവരാണ് മറ്റ് താരങ്ങള്‍. മാത്രമല്ല സൂപ്പര്‍ താരം മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി താരമായെത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here