ആധാര്‍ ബന്ധിപ്പിക്കല്‍ അവസാന തിയതി മാര്‍ച്ച്‌ 31 വരെ നീട്ടി

0
90

 

 

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടിലേക്കും മറ്റ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുമായി ആധാറുമായി ബന്ധിപ്പിക്കുവാനുള്ള സമയപരിധി 2018 മാര്‍ച്ച്‌ 31 വരെ നീട്ടിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഡിസംബര്‍ 31ന് അവസാനിക്കാനിരുന്ന സമയമാണ് മാര്‍ച്ച്‌ വരെ നീട്ടിയിരിക്കുന്നത്.
എന്നിരുന്നാലും മൊബൈല്‍ നമ്പരുമായി ബന്ധിപ്പിക്കുന്ന സമയത്തിന് മാറ്റമില്ല. ഫെബ്രുവരി 6 തന്നെയാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഇനിയും ആധാര്‍ കാര്‍ഡ് എടുത്തിട്ടില്ലാത്തവര്‍ക്ക് വേണ്ടിയാണ് സമയപരിധി കൂട്ടി നല്‍കിയിരിക്കുന്നത്.
ആധാറിന്‍റെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി ജസ്റ്റീസ് ശ്രീകൃഷ്ണ അധ്യക്ഷനായി രൂപീകരിച്ച കമ്മിറ്റി ഫെബ്രുവരിയില്‍ അവസാന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിവിധ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ തീര്‍പ്പാക്കാന്‍ അടുത്ത ആഴ്ച തന്നെ ഭരണഘടനാ ബെഞ്ച്് രൂപീകരിക്കുമെന്ന് കോടതിയുടെ മൂന്നംഗ ബെഞ്ച് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here