ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ജനുവരി 20 മുതല്‍

0
63

ന്യൂഡല്‍ഹി: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ജനുവരി 20 ന് തുടങ്ങും. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 19 മുതല്‍ ഓഫര്‍ ഉപയോഗിച്ച്‌ തുടങ്ങാം. ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിലക്കിഴിവാണ് പ്രത്യേകത. ജനുവരി 23 വരെ നീളുന്ന സെയില്‍ ഓഫറാണിത്. പ്രൈം അംഗത്വമുള്ളവര്‍ക്ക് ഓഫറുകള്‍ നേരത്തെ ലഭിക്കും. കൂടാതെ ഡെലിവറി ചാര്‍ഡ് നല്‍കേണ്ടതില്ല.
കൂടാതെ ആദ്യമായി ആമസോണില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് സൗജന്യ ഡെലിവറി ഓഫര്‍ കാലാവധിയില്‍ ലഭിക്കും. എച്ച്‌ഡിഎഫ്‌സി ബാങ്കിന്‍റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് പത്ത് ശതമാനം വിലക്കിഴിവും ഉണ്ടാകും. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്ല ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഐഫോണ്‍,വണ്‍പ്ലസ് 6 ടി ,റെഡ്മി വൈ 2,ഹുവാവേ നോവ 3 തുടങ്ങിയ ഫോണുകള്‍ക്ക് വിലക്കുറവുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here