ആമിര്‍ ഖാന്‍ ബഹിരാകാശ യാത്രികന്‍ രാകേഷ് ശര്‍മ്മയുടെ വേഷംത്തില്‍

0
48

ആമിര്‍ ഖാന്‍ ബഹിരാകാശ യാത്രികന്‍ രാകേഷ് ശര്‍മ്മയുടെ വേഷം ചെയ്യാനൊരുങ്ങുന്നു. ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികനാണ് രാകേഷ് ശര്‍മ്മ. ആമിര്‍ രാകേഷ് ശര്‍മ്മയാകുന്നത് സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനമൊന്നും ഇതുവരെ താരത്തിന്‍റെയോ അണിയറ പ്രവര്‍ത്തകരുടേയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റായിരുന്ന രാകേഷ് ശര്‍മ്മ 1984-ലായിരുന്നു ബഹിരാകാശ സഞ്ചാരം നടത്തിയത്. സോയൂസ് ഷട്ടിലായിരുന്നു യാത്രയ്ക്കായി അദ്ദേഹം ഉപയോഗിച്ചത്. ഐഎസ്ആര്‍ഓയും സോവിയറ്റ് ഇന്‍റെര്‍കോസ്‌മോസുമായിരുന്നു ബഹിരാകാശയാത്രയ്ക്ക് പിന്നില്‍.