ആരാധകര്‍ക്ക് ഹരമായി ഐഎസ്‌എല്‍ താരങ്ങളെത്തി കൊച്ചിയില്‍

0
162

 

കൊച്ചി:അടുത്ത ഐ എസ് എൽ സീസണിന്‍റെ ആരവം വിളിച്ചറിയിച്ച് താരങ്ങൾ എത്തി. കേരള ബ്ലാസ്റ്റേഴ്സിന്‍റെ മൂന്ന് താരങ്ങളെ കയ്യിൽ കിട്ടിയതോടെ ആരാധകർ ആവേശത്തിലായി. മൈതാനത്തെ ആവേശത്തിന് ചുവട് വച്ച് കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിൽ കളിയാഘോഷങ്ങൾ തുടങ്ങി.
കേരളത്തിന് വേണ്ടി വീണ്ടും കളത്തിലിറങ്ങാനെത്തുന്ന ഇയാൻ ഹ്യൂമും , മലയാളി താരം റിനോ ആന്റോയും ആഫ്രിക്കൻ താരം കറേജ് പേക്കോസണും കൺമുന്നിലെത്തിയതോടെ വരവേൽപ് ഗംഭിരമാക്കി. ലുലു ഫുട്ബോൾ ചലഞ്ചിന്റെ ട്രോഫി അനാശ്ചാദനം കഴിഞ്ഞ് താരങ്ങൾ കുട്ടികളിക്കാർക്കൊപ്പമെത്തി കിക് ചെയ്തു. ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ അടുത്ത സീസണിന്‍റെ തയ്യാറെടുപ്പിലാണെന്ന് കൊച്ചിയുടെ സ്വന്തം ഹ്യൂമേട്ടൻ.
ഉദ്ഘാടന മത്സരത്തിനുള്ള ഓൺലൈൻ ടിക്കറ്റ് വിൽപന തുടങ്ങി മണിക്കൂറുകൾക്കകം വിറ്റ് തീർന്നു. കേരളത്തിന്‍റെ പോരാട്ടത്തിന് കരുത്ത് കാട്ടാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ പ്രേമികൾ.

LEAVE A REPLY

Please enter your comment!
Please enter your name here