ആരോഗ്യമന്ത്രി ആര്‍എസ്‌എസ് സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തത് വിവാദമാകുന്നു

0
61

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആര്‍എസ്‌എസ് സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തതു വിവാദമാകുന്നു. വിജ്ഞാന്‍ ഭാരതി അഹമ്മദാബാദില്‍ നടത്തിയ ലോക ആയുര്‍വേദിക് കോണ്‍ഗ്രസിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് ആരോഗ്യമന്ത്രി പങ്കെടുത്തത്. കേന്ദ്രത്തിലെയും ഗുജറാത്തിലെയും ആയുഷ്മന്ത്രാലയത്തിന്‍റെയും ആര്‍എസ്‌എസ് നിയന്ത്രണത്തിലുള്ള ലോക ആയുര്‍വേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണു വിജ്ഞാന്‍ ഭാരതി പരിപാടി നടത്തിയത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും പലരും പങ്കെടുത്തില്ലെന്നാണ് വിവരം. ഇങ്ങനെയുള്ള അവസരത്തിലാണ് ശൈലജയുടെ പങ്കാളിത്തം.

LEAVE A REPLY

Please enter your comment!
Please enter your name here