ആഷസ് ക്രി​ക്ക​റ്റ് ടെ​സ്റ്റ് പ​ര​മ്ബ​ര​യ്ക്ക് തു​ട​ക്ക​മാ​യി

0
27

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും അവേശകരമായ പോരാട്ടമെന്നറിയപ്പെടുന്ന ആഷസ് ക്രി​ക്ക​റ്റ് ടെ​സ്റ്റ് പ​ര​മ്ബ​ര​യ്ക്ക് തു​ട​ക്ക​മാ​യി. ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ 5.30നാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്. ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തുവെങ്കിലും മഴ കളി തടസപ്പെടുത്തിയത് ആരാധകരെ നിരാശപ്പെടുത്തി.

ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ജെ​യിം​സ് വി​ന്‍​സും (53*) മാ​ര്‍​ക്ക് സ്റ്റോ​ണ്‍​മാ​നു​മാ​ണ് (30*) ക്രീ​സി​ല്‍. അ​ലി​സ്റ്റ​ര്‍ കു​ക്കി​ന്‍റെ (2) വി​ക്ക​റ്റാ​ണ് ഇം​ഗ്ല​ണ്ടി​ന് ന​ഷ്ട​മാ​യ​ത്. മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്കി​നാ​യി​രു​ന്നു വി​ക്ക​റ്റ്.

മഴ കളി തടസപ്പെടുത്തിയെങ്കിലും കരുതലോടെയാണ് ഇംഗ്ലണ്ട് ബാറ്റ് വീശുന്നത്. വിക്കറ്റുകള്‍ നഷ്ടമാകാതെ സ്കോര്‍ ഉയര്‍ത്തുക എന്ന തന്ത്രമാണ് ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ പുറത്തെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here