ആഷസ് പരമ്പര: രണ്ടാം ടെസ്റ്റിൽ ആസ്ട്രേലിയക്ക് 120 റണ്‍സിന് ജയം

0
156

 

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ആസ്ട്രേലിയയ്ക്ക് 120 റണ്‍സിന്‍റെ വിജയം. അവസാന ദിനം ഇംഗ്ലീഷ് മധ്യനിരയും വാലറ്റനിരയും പൊരുതാൻ മറന്നതോടെ അനായാസം ഓസീസ് വിജയിച്ചു കയറുകയായിരുന്നു. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സ് 233 റണ്‍സിൽ അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഹേസിൽവുഡും ലയണും രണ്ടു വിക്കറ്റ് വീതം നേടി.
നാലാം ദിനമായ ഇന്ന് കളി തുടങ്ങുമ്പോള്‍ ആറു വിക്കറ്റ് കയ്യിലിരിക്കെ 178 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താല്‍ ഇംഗ്ലണ്ടിന് രണ്ടാം ടെസ്റ്റ് സ്വന്തമാക്കാമായിരുന്നു. മികച്ച ഫോമില്‍ ബാറ്റുചെയ്യുന്ന ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടും (67*) ക്രിസ് വോക്‌സു(5*) മായിരുന്നു ക്രീസില്‍.

LEAVE A REPLY

Please enter your comment!
Please enter your name here