ആസിയാന്‍ ഉച്ചകോടി : മോദി – ട്രംപ് കൂടിക്കാഴ്​ച ഉടന്‍

0
32

 

മനില: ഫിലിപ്പൈന്‍സിലെ മനിലയില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയുടെ ഉദ്​ഘാടന പരിപാടിയില്‍ യു.എസ്​ പ്രസിഡന്‍റ്​ ഡൊണാള്‍ഡ്​ ട്രംപ്​ പ​െങ്കടുത്തു. ഉദ്​ഘാടന പരിപാടിക്കിടെ ലോക നേതാക്കള്‍ക്ക്​​ കൈകൊടുത്തുകൊണ്ട്​ ട്രംപ്​ ഫോ​ട്ടോക്ക്​ പോസ്​ ചെയ്​തു.
ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മനിലയില്‍ എത്തിയിട്ടുണ്ട്​. അമേരിക്കന്‍ പ്രസിഡന്‍റ്​ ഡൊണാള്‍ഡ് ട്രംപുമായി നരേന്ദ്രമോദി ഇന്ന് ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം ഉച്ചകോടിക്ക് മുന്നോടിയായി സംഘടിപ്പിച്ച വിരുന്നില്‍ വച്ച്‌ ഇരുവരും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡൊണാള്‍ഡ്​ ട്രംപിനെ കൂടാതെ, ജപ്പാനീസ്​ പ്രധാനമന്ത്രി ഷിന്‍സോ അബെ, ആസ്​ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ എന്നിവരുമായും മോദി കൂടിക്കാഴ്​ച നടത്തും. സ്വതന്ത്ര വ്യപാര- പ്രതിരോധ സഹകരണം ഊട്ടിയുറപ്പിക്കാനാണ്​ കൂടിക്കാഴ്​ചയെന്നാണ്​ സൂചന.ഭീകരാവാദത്തിനെതിരെ ഒരുമിച്ച്‌ നില്‍ക്കാന്‍ ഇന്ത്യാ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here