ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന് ജയം

0
43

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന് തകര്‍പ്പന്‍ ജയം. വാറ്റ് ഫോര്‍ഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്സണല്‍ തോല്‍പ്പിച്ചത്. എട്ടാം മിനുട്ടില്‍ ഷ്ക്രോഡന്‍ മുസ്താഫിയുടെ ഗോളില്‍ മുന്നിലെത്തിയ ആഴ്സണലിനായി ഔബമെയാങും മഖര്‍ത്തിനായും ലക്ഷ്യം കണ്ടു. മറ്റൊരു മത്സരത്തില്‍ ശക്തരായ ടോട്ടന്‍ഹാം ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബേണ്‍മൌത്തിനെ പരാജയപ്പെടുത്തി. സ്പാനിഷ് ലീഗില്‍ അത് ലറ്റികോ മാഡ്രിഡിനും വിജയം. മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സെല്‍റ്റാവിഗോയെ തോല്‍പ്പിച്ചത്. അന്‍റോണിയോ ഗ്രീസ്മാന്‍, വിറ്റോളോ, ഏയ്ഞ്ചെല്‍ കൊറേ എന്നിവരാണ് ഗോള്‍ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here