ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര് സിറ്റിക്ക്

0
3

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര് സിറ്റിക്ക്. മാഞ്ചസ്റ്റര് യുണൈറ്റഡ് വെസ്റ്റ്ബ്രോമിനെതിരെ തോല്‍വി വഴങ്ങിയതോടെയാണ് സിറ്റി കിരീടം ഉറപ്പിച്ചത്. ആഴ്സണലിനെ ന്യൂകാസിലും അട്ടിമറിച്ചു. സ്പാനിഷ് ലീഗില് റയല് മാഡ്രിഡും അത്ലറ്റികോ മാഡ്രിഡും ജയം നേടി. സീസണില് അഞ്ച് മത്സരങ്ങള് കൂടി ശേഷിക്കെയാണ് സിറ്റി പ്രീമിയര് ലീഗില് തങ്ങളുടെ മൂന്നാംകിരീടം ഉറപ്പിച്ചത്. പോയിന്റ് പട്ടികയില്തൊട്ടുപിന്നിലുണ്ടായിരുന്ന മാഞ്ചസ്റ്റര് യുണൈറ്റഡ് വെസ്റ്റ്ബ്രോമിനോട് ഞെട്ടിക്കുന്ന തോല്വി ഏറ്റുവാങ്ങിയതാണ് സിറ്റിക്ക് ഗുണമായത്. ജേയ് റോഡ്രിഗസിന്‍റെ ഏകഗോളിലാണ് വെസ്റ്റ് ബ്രോം യുണൈറ്റഡിനെ അട്ടിമറിച്ചത്. ലീഗില്‍ അഞ്ച് മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിറ്റിയെ മറികടക്കാന്‍ യുണൈറ്റഡിന് ഇനി കഴിയില്ല. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡ് സിറ്റിയേക്കാള്‍ 16 പോയിന്റ് പിന്നിലാണ്. കഴിഞ്ഞ ദിവസം വെംബ്ലി സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ടോട്ടനത്തെ സിറ്റി തകര്‍ത്തിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു സിറ്റിയുടെ വിജയം.
മറ്റൊരു മത്സരത്തില് ആഴ്സണലിനെ ന്യൂകാസില് ഒന്നിനെതിരെ രണ്ട് ഗോളിനും അട്ടിമറിച്ചു. മാച്ച്‌ റിച്ചിയും അയോസെ പെരസുമായിരുന്നു ന്യൂകാസിലിന്‍റെ വിജയശില്പികള്. അലക്സാണ്ടര് ലെകാസറ്റെ ഗണ്ണേഴ്സിന്‍റെ ആശ്വാസ ഗോള് നേടി. സ്പാനിഷ് ലീഗില് ലെവാന്റയെ തകര്ത്ത് അത്ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനം നിലനിര്ത്തി. കോരിയ, ഗ്രീസ്മാന്, ടോറസ് എന്നിവരാണ് അത്ലറ്റികോയ്ക്കായി ലക്ഷ്യം കണ്ടത്. ലാ ലീഗയില് 100 ഗോള് നേട്ടമെന്ന റെക്കോര്ഡും ടോറസ് സ്വന്തമാക്കി. മലാഗയ്ക്കെതിരെ റയല് മാഡ്രിഡും ജയം കണ്ടു. ഇസ്കോയും കാസ്മിറോയുമാണ് ഗോള് നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here