ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.40 അടിയായി

0
106

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.40 അടിയായി. അണക്കെട്ടു തല്‍ക്കാലം തുറക്കേണ്ടെന്നാണ് വൈദ്യുതി ബോര്‍ഡിന്‍റെ തീരുമാനം. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 2398 അടിയെത്തിയാല്‍ ട്രയല്‍ റണ്‍ എന്ന നിലയില്‍ ചെറുതോണി അണക്കെട്ടിന്‍റെ  ഒരു ഷട്ടര്‍ ഉയര്‍ത്താനായിരുന്നു ആദ്യ തീരുമാനം. ഇതു തല്‍ക്കാലം മാറ്റിവച്ചു.

അതേസമയം, ഇടുക്കി പദ്ധതിപ്രദേശത്ത് ഇന്നലെ കനത്ത മഴയായിരുന്നു. മൂലമറ്റം വൈദ്യുത നിലയത്തില്‍ ഉല്‍പാദനം പൂര്‍ണതോതില്‍ നടന്നു. 13.56 ദശലക്ഷം യൂണിറ്റ് ഉല്‍പാദിപ്പിച്ചു. 24.24 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളമാണ് ഇന്നലെ ഒഴുകിയെത്തിയത്. ജലസംഭരണിയില്‍ 92.58% വെള്ളമാണ് ഇന്നലെയുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here