ഇനി പ്രവാസികള്‍ക്കും വോട്ട് ചെയാം :പ്രോക്സി വോട്ട് നിയമ ഭേദഗതിയുമായി സര്‍ക്കാര്‍

0
91

 

ന്യൂഡല്‍ഹി : ജോലിചെയ്യുന്ന രാജ്യത്തിരുന്നു പ്രവാസികള്‍ക്കു രാജ്യത്തെ തെരഞ്ഞെടുപ്പുപ്രക്രിയയില്‍ പങ്കാളിയാകാനുള്ള സൗകര്യം ഒരുക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഈ ആവശ്യമുന്നയിച്ചു പ്രവാസി വ്യവസായി ഡോ. ഷംഷീര്‍ വയലില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചത്. ഇതിനായി ജനപ്രാതിനിധ്യനിയമ ഭേദഗതി ബില്‍ അടുത്ത ശൈത്യകാലസമ്മേളനത്തില്‍ കൊണ്ടുവരും. നാട്ടിലെ തെരഞ്ഞെടുപ്പില്‍ പകരക്കാരനെ ഉപയോഗിച്ച്‌ വോട്ടുചെയ്യുന്ന സംവിധാനം (പ്രോക്സി വോട്ടിങ്) കൊണ്ടുവരുമെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അറിയിച്ചു. പ്രവാസികള്‍ക്കു ജോലിചെയ്യുന്ന രാജ്യത്തിരുന്ന് ഇലക്‌ട്രോണിക് തപാല്‍ വോട്ട്, പ്രോക്സി വോട്ട് എന്നിവയിലൊന്ന് അനുവദിക്കാവുന്നതാണെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് നിയമം കൊണ്ടുവരേണ്ടതെന്നുമാണ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബോധിപ്പിച്ചത്. ഇതോടെ, കേസില്‍ അന്തിമതീരുമാനം സര്‍ക്കാരിന്‍റെ പരിഗണനയ്ക്കു വിടുകയായിരുന്നു. തീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും അന്ത്യശാസനം നല്‍കി. ഇതോടെ, പ്രവാസികള്‍ക്ക് പകരക്കാരനെ ഉപയോഗിച്ചു വോട്ട് അനുവദിക്കുന്നതിനു നിയമം ഭേദഗതി ചെയ്യാന്‍ ഓഗസ്റ്റില്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യമാണ് സര്‍ക്കാര്‍ ഇന്നലെ അറിയിച്ചത്. നിയമഭേദഗതി വരുന്നതോടെ രണ്ടരക്കോടി പ്രവാസികള്‍ക്ക് തെരഞ്ഞെടുപ്പില്‍ പെങ്കടുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here