ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ കളിക്കില്ല

0
132

ന്യൂഡല്‍ഹി: ഇന്‍ഡോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിന്‍റെ ഫുട്ബോള്‍ മത്സരങ്ങളുടെ ഗ്രൂപ്പ് നിര്‍ണയം കഴിഞ്ഞു. മൊത്തം 24 ടീമുകളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്. ഇവയെ നാല് വീതം ടീമുകളുള്ള 6 ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷനില്‍ നിന്ന് അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ കളിക്കുന്നില്ല‌. അതേ സമയം ഫിഫാ റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ ഏറെ താഴെയുള്ള പാകിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളൊക്കെ ടൂര്‍ണമെന്റ് കളിക്കുന്ന കാര്യത്തില്‍ വ്യക്‌തതയായി.
വിജയസാധ്യത കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്‍, ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് അനുമതി നിഷേധിച്ചത്. ഇത് നേരത്തെ വലിയ വിവാദമായിരുന്നു. ഇതിനെതിരെ സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്ന് വ്യാപക പ്രതിഷേധമാണ് ഒളിമ്ബിക് അസോസിയേഷന് നേരെ ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here