ഇന്ത്യയ സിംബാബ്‌വെ മൂന്നാം ഏകദിന മൽസരം ഇന്ന്

0
87

ഹരാരെ  : ആദ്യ രണ്ടു കളികളും അനായാസം ജയിച്ചു പരമ്പര സ്വന്തമാക്കിയ ഇന്ത്യയുടെ യുവനിര ഇന്നു സിംബാബ്‌വെയ്ക്കതിരെ മൂന്നാം ഏകദിന മൽസരത്തിനിറങ്ങുന്നു. ടീമിൽ വ്യാപക അഴിച്ചുപണിയുണ്ടാകുമെന്നു ക്യാപ്റ്റൻ എം.എസ്.ധോണി സൂചന നൽകി. ഇന്നു ജയിച്ചു പരമ്പര സ്വന്തമാക്കിയാൽ ക്ലീൻസ്വീപ്പിലും ഇന്ത്യ ഹാട്രിക് തികയ്ക്കും 2013ലും 2015ലും സിംബാബ്‌വെയിൽ ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു.ഇത്തവണ കരുൺ നായർക്കൊപ്പം പുതുമുഖം ഫെയ്സ് ഫസൽ ഓപ്പൺ ചെയ്യാനാണു സാധ്യത. റായുഡുവിനു പകരം മൻദീപിന് അവസരം ലഭിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്കു 12.30 കളി തുടങ്ങും.