ഇന്ത്യ-ശ്രീലങ്ക അവസാന ടെസ്​റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍​ ലീഡ്​

0
19

 

ന്യൂ​ഡ​ല്‍​ഹി: ഫിറോസ്​ ഷാ കോട്​ലയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക അവസാന ടെസ്​റ്റില്‍ ഇന്ത്യക്ക്​ കൂറ്റന്‍ ലീഡ്​. ചായക്ക്​ പിരിഞ്ഞപ്പോള്‍ ഇന്ത്യ 192 ന്​ 4​ എന്ന നിലയിലാണ്​. നിലവില്‍ ആതിഥേയര്‍ക്ക്​ 355 റണ്‍സ്​ ലീഡുണ്ട്​.
മുരളി വിജയ്(9) അജിന്‍ക്യ രഹാനെ (10) ചേതേശ്വര്‍ പുജാര (49) അര്‍ധ സെഞ്ച്വറി തികച്ച ശിഖര്‍ ധവാന്‍ (67) എന്നിവരാണ്​ പുറത്തായത്​. ​വിരാട്​ കോഹ്​ലയും (25) രോഹിത്​ ശര്‍മയുമാണ്​ ക്രീസില്‍ (28)​ ക്രീസില്‍. ഒന്നാം ഇന്നിങ്​സില്‍ ഇരുവരുമായിരുന്നു ഇന്ത്യക്ക്​ കൂറ്റന്‍ സ്​കോര്‍ സമ്മാനിച്ചത്​.
ലങ്കയ്​ക്ക്​ വേണ്ടി സുരങ്ക ലക്​മല്‍, ദില്‍റുവാന്‍ പെരേര, ധനഞ്​ജയ ഡിസില്‍വ, ലക്ഷന്‍ സന്‍ഡകന്‍ എന്നിവര്‍ ഒാ​രോ വിക്കറ്റുകളെടുത്തു.
നാലാം ദിനം 359 ന്​ 9 എന്ന നിലയില്‍ ബാറ്റിങ്​ പുനരാരംഭിച്ച ലങ്കന്‍ ഇന്നിങ്​സിന്​ അല്‍പായുസ്​ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 164 റണ്‍സെടുത്ത്​ ഇന്ത്യക്ക്​ തലവേദന സൃഷ്​ടിച്ച ദി​നേ​ശ്​ ച​ണ്ഡി​മ​ലി​െന ഇശാന്ത്​ ശര്‍മ ശിഖര്‍ ധവാ​​െന്‍റ കൈകളിലെത്തിച്ച്‌​ ലങ്കന്‍ പോരാട്ടം 373 ന്​ അവസാനിപ്പിക്കുകയായിരുന്നു.
വി​രാ​ട്​​ കോ​ഹ്​​ലി​യു​ടെ ഇ​ര​ട്ട​സെ​ഞ്ച്വ​റി​ക്കും മു​ര​ളി വി​ജ​യു​ടെ സെ​ഞ്ച്വ​റി​ക്കും മ​റു​പ​ടി​യാ​യി ഒന്നാമിന്നിങ്​സില്‍ ക്യാ​പ്​​റ്റ​ന്‍ ദി​നേ​ശ്​ ച​ണ്ഡി​മ​ലും(164) എ​യ്​​ഞ്ച​ലോ മാ​ത്യൂ​സും(111) തി​രി​ച്ച​ടി​​ച്ച​പ്പോ​ള്‍ ശ്രീ​ല​ങ്ക​ന്‍ ക്യാ​മ്ബ്​ അ​ല്‍​പ​മൊ​ന്നു ആ​ശ്വ​സി​ച്ച​താ​ണ്. എ​ന്നാ​ല്‍, നാ​ലാം വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും ചേ​ര്‍​ത്ത 181 റ​ണ്‍​സി​​​െന്‍റ കൂ​ട്ടു​കെ​ട്ടിന്​​ ഇന്ത്യന്‍ റ​ണ്‍​മ​ല താണ്ടാനായില്ല. നാ​ലി​ന്​ 316 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന അ​യ​ല്‍​ക്കാ​ര്‍, 27 റ​ണ്‍​സി​നി​ടെ ന​ഷ്​​ട​പ്പെ​ടു​ത്തി​യ​ത്​ അ​ഞ്ചു വി​ക്ക​റ്റു​ക​ളാ​ണ്. േ​ഫാ​ളോ ഒാ​ണ്‍ ഒ​ഴി​വാ​ക്കാ​നാ​യ​തി​ല്‍ ആ​ശ്വ​സി​ക്കാം.സ്​​കോ​ര്‍: ഇ​ന്ത്യ-537/7 ഡി​ക്ല. ശ്രീ​ല​ങ്ക-: 373
നേരത്തെ നായകന്‍ വിരാട്​ കോഹ്​ലിയുടെ ഇരട്ട സെഞ്ച്വറിയു​ടെയും (243) രോഹിത്​ ശര്‍മയുടെ സെഞ്ച്വറിയുടെയും (155) മികവിലാണ്​ ഇന്ത്യ മികച്ച സ്​കോര്‍ ഉയര്‍ത്തിയത്​. 536ന്​ ഏഴ് എന്ന നിലയിലായിരുന്ന ഇന്ത്യന്‍ ടീം, മൂടല്‍ മഞ്ഞും അന്തരീക്ഷ മലിനീകരണവും കാരണം ലങ്കന്‍ താരങ്ങള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന്​ ഇന്നിങ്​സ്​ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
മൂന്ന്​ ടെസ്​റ്റുകളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ ഇപ്പോള്‍ 1-0 ത്തിന്​ മുമ്ബിലാണ്​. ഇന്ത്യക്ക്​ വേണ്ടി ഇശാന്ത്​ ശര്‍മയും അശ്വിനും മൂന്ന്​ വിക്കറ്റ്​ വീതവും മുഹമ്മദ്​ ഷമിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ്​ വീതവുമെടുത്തു. ​

LEAVE A REPLY

Please enter your comment!
Please enter your name here