ഇന്ന് ഹര്‍ത്താലെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം

0
113

കോട്ടയം: ഇന്ന് ഹര്‍ത്താലെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. എന്നാല്‍ സംസ്ഥാനത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ല. സമൂഹമാധ്യമങ്ങളിലൂടെ ഞായറാഴ്ച രാവിലെ മുതലാണ് ജനകീയ ഹര്‍ത്താലെന്ന പേരില്‍ വ്യാജ പ്രചരണമുണ്ടായത്. കാശ്മീരിലെ കത്ത്വവയില്‍ എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്ച (ഏപ്രില്‍ 16ന്) ഹര്‍ത്താലാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെയാണ് ഹര്‍ത്താലെന്നും ജനങ്ങള്‍ സഹകരിക്കണമെന്നുമുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്നറിയാതെ നിരവധി പേരാണ് വാട്‌സാപ്പിലും ഫേസ്ബുക്കിലുമായി സന്ദേശം പ്രചരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here