ഇന്റര്‍നാഷണല്‍ ട്രേഡ്‌ ഫെയറിന് തുടക്കമായി

0
117

 

ഡൽഹി:ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പ്രദർശന മേളയായ ഇന്ത്യ ഇന്റർനാഷണൽ ട്രേഡ്‌ ഫെയറിന് ഡൽഹിയിൽ തുടക്കമായി. പ്രഗതി മൈതാനില്‍ നടക്കുന്ന വാണിജ്യമേള രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്‌ഘാടനം ചെയ്തു. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ എന്നതാണ് ഇത്തവണ മേളയുടെ പ്രമേയം.
37ാമത്‌ ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ്‌ ഫെയറില്‍ എല്ലാ സംസ്ഥാനങ്ങളും പവലിയനൊരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ വകുപ്പു കളുടെയും സര്‍ക്കാര്‍ സംരംഭങ്ങളുടെയും നേതൃത്വത്തിലുളള 13 സ്റ്റാളുകള്‍ ഉള്‍പ്പെടുത്തിയാണ് കേരളം പവലിയനൊരുക്കിയിരിക്കുന്നത്. സ്റ്റാര്‍ട്ട് അപ്പ് കേരള എന്ന ആശയത്തിലൂന്നിയാണ് സംസ്ഥാന പവലിയന്‍. മന്ത്രി മേഴ്സിക്കുട്ടിയമ്മ കേരളാ പവലിയന്‍ ഉദ്ഘാടനം ചെയ്തു. വ്യവസായ വാണിജ്യ വകുപ്പ്,
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കുടുംബശ്രീ, ഹാന്‍ഡ്‍ലൂം ഡയറക്ടറേറ്റ്, വനശ്രീ, പൊലീസ് എന്നിവയുടേതാണ് സംസ്ഥാനത്തു നിന്നുളള പ്രധാനസ്റ്റാളുകള്‍. 27ന് സമാപിക്കുന്ന മേളയില്‍ 17 വരെ വ്യാപാരികള്‍ക്ക് മാത്രമാണ് പ്രവേശം. 18 മുതല്‍ പൊതുജനങ്ങള്‍ക്കും പ്രവേശം അനുവദിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here