ഇന്‍ഡ്യന്‍ ഭരണഘടനയും ഡോ.അംബേദ്ക്കറും

0
66

ഒരു മഹാന്‍ എഴുതിവെച്ചതുകൊണ്ടുമാത്രം അത്പൂര്‍ണമായും ശരിയാവണമെന്നില്ല. ഋഷി എഴുതിയതായതു കൊണ്ടും ശരിയാവണമെന്നില്ല. മാക്‌സിസംപോലും തിരുത്ത ലുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു.ഇന്‍ഡ്യന്‍ ഭരണഘടന എഴുതിയുണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഈയിടെ വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നു.

ഇന്‍ഡ്യന്‍ ഭരണഘടന എഴുതിയുണ്ടാക്കിയത് ഭരണഘടനാ നിര്‍മ്മാണസഭയാണ് (Constituent Assembly) രണ്ട് വര്‍ഷവും പതിനൊന്നുമാസവും പതിനേഴ് ദിവസവുമെടുത്താണ് ഭരണഘടന എഴുതിപൂര്‍ത്തിയാക്കിയത്. 1946 ഡിസംബര്‍ 6ന് നിലവില്‍വന്ന ഭരണനിര്‍മ്മാണസഭയും ആദ്യ സമ്മേളനം 1946 ഡിസംബര്‍ 9ന് രാവിലെ 11-മണിക്കാണ് ആരംഭിച്ചത്. 299 അംഗങ്ങളാണ് ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഉണ്ടായിരുന്നത് . ഇതില്‍ 17പേര്‍ മലയാളികളായിരുന്നു.

ആദ്യം ഭരണഘടനാ നിര്‍മ്മാണസഭയില്‍ 399 അംഗങ്ങളാണുണ്ടായിരുന്നു. പാക്കിസ്ഥാന്‍ രൂപീകൃതമായപ്പോള്‍ 100പേര്‍ പാക്കിസ്ഥാനിലായി. അങ്ങനെയാണ് 299 അംഗങ്ങളായി ചുരുങ്ങിയത്.

ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം ലഭിച്ച1947 ആഗസ്റ്റ് 14 അര്‍ദ്ധരാത്രി തന്നെ ഭരണഘടനാ നിര്‍മ്മാണസഭ, നിമയനിര്‍മ്മാണ സഭയായിമാറി 1947 ആഗസ്റ്റ് 29ന് ഭരണഘടനയുടെ നിര്‍മ്മാണ സമിതിയും നിലവില്‍വന്നു. ഈ സമിതിയുടെ കണ്‍വീനര്‍ ഡോക്ടര്‍ ബി.ആര്‍.അംബേദ്കര്‍ ആയിരുന്നു.1949 നവംബര്‍ 26ന് ഭരണഘടനയെ ഭരണഘടനാ നിര്‍മ്മാണസഭ അംഗീകരിച്ചു. 1950 ജനുവരി 24നാണ്

ഇന്‍ഡ്യന്‍ ഭരണഘടനയില്‍ സഭാംഗങ്ങള്‍ ഒപ്പുവച്ചത്. 1950 ജനുവരി 26ന് ഇന്‍ഡ്യന്‍ ഭരണഘടനാ നിലവില്‍ വരുകയും ചെയ്തു ഇന്‍ഡ്യന്‍ ഭരണഘടനയുടെ യഥാര്‍ത്ഥ ചിത്രമിതാണ്. പക്ഷെ പലസത്യങ്ങളും ചരിത്രത്തില്‍ മൂടിവെയ്ക്കപ്പെട്ടപോലെ ഇതും ഭാഗീകികമായെങ്കിലും മൂടിവയ്ക്കപ്പെട്ടില്ലേയെന്ന് സംശയിച്ചുപോകും.