ഇറ്റാലിയന്‍ കപ്പില്‍ യുവന്റസിന് തുടര്‍ച്ചയായ നാലാം കിരീടം

0
59

റോം: ഇറ്റാലിയന്‍ കപ്പില്‍ യുവന്റസിന് തുടര്‍ച്ചയായ നാലാം കിരീടം. എ സി മിലാനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് യുവന്റസ് ചാമ്ബ്യന്മാരായത്. ഇത് പതിമൂന്നാം തവണയാണ് യുവന്റ്‌സ് ഇറ്റാലിയന്‍ കപ്പ് നേടുന്നത്. ലീഗ് കിരീടവും ഇറ്റാലിയന്‍ കപ്പും നേടുന്ന ആദ്യ ടീമെന്ന നേട്ടത്തിലേക്ക് നീങ്ങുകയാണ് യുവന്റസ്. സീരി എ യില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഒരു പോയിന്റു നേടിയാല്‍ യുവന്റസിന് കിരീടം സ്വന്തമാകും. സിരീ എയിലെ അടുത്ത മത്സരത്തില്‍ യുവന്റസ് റോമയെ നേരിടും. യുവന്റസിനുവേണ്ടി പ്രതിരോധനിരക്കാന്‍ മേധി ബെനാട്ടിയ രണ്ട് ഗോള്‍ നേടി. ഡഗ്‌ളസ് കോസ്റ്റ ഒരു ഗോളും സ്‌കോര്‍ ചെയ്തു.
ഒരു ഗോള്‍ മിലാന്‍റെ ദാനമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here