ഉത്തര്‍പ്രദേശിലും ബിഹാറിലും നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്

0
45

ലക്നൗ: ബിഹാറിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും രണ്ടു നിയമസഭാ മണ്ഡലത്തിലേക്കും ഉത്തര്‍പ്രദേശിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്. യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ച ഒഴിവിലേക്ക് ഗൊരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ രാജിവെച്ച ഒഴിവിലേക്ക് ഫുല്‍പുര്‍ ലോക്സഭാ മണ്ഡലത്തിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിഹാറില്‍ ആര്‍ജെഡി എംപിയുടെ മരണത്തെ തുടര്‍ന്നാണ് അറാറിയ ലോക്സഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുപിയില്‍ എസ്.പി, ബിജെപി സ്ഥാനാര്‍ഥികള്‍ തമ്മിലാണ് കനത്ത പോരാട്ടം നടക്കുന്നത്. ബിഹാറില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള വിശാല മഹാ സഖ്യവും ജെഡിയു-ബിജെപി മുന്നണിയുമായിട്ടാണ് നേര്‍ക്കുനേര്‍ പോരാട്ടം. മാര്‍ച്ച്‌ 11-നായിരുന്നു തിരഞ്ഞെടുപ്പ്. ഗൊരഖ്പുരില്‍ 47 ശതമാനവും ഫുല്‍പുരില്‍ 38 ശതമാനവുമാണ് പോളിങ് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here