എട്ടര കോടി രൂപയുടെ വിതരണാവകാശവുമായി രജനീകാന്തിന്‍റെ കബാലി

0
41

രജനീകാന്തിന്‍റെ ബിഗ് ബഡ്ജറ്റ് ചിത്രം കബാലി കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് മാക്സ് ലാബും ആശിര്‍വാദ് സിനിമാസും. 150 ഓളം തിയറ്ററുകളിലാകും ചിത്രം കേരളത്തിൽ റിലീസിനെത്തുക.എട്ടര കോടി രൂപയ്ക്കാണ് സിനിമയുടെ വിതരണാവകാശം വാങ്ങിച്ചതെന്നാണ് റിപ്പോർട്ട്. ഒരു അന്യഭാഷ ചിത്രത്തിന് കിട്ടാവുന്ന ഏറ്റവും വലിയ തുക കൂടിയാണ് ഇത്. പാ രഞ്ജിത്ത് ആണ് കബാലി സംവിധാനം ചെയ്യുന്നത്. രാധിക ആപ്‌തെ, കലൈയരസന്‍, കിഷോര്‍, ധന്‍സിക, ദിനേഷ് രവി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിക്കുന്നത്.