എട്ടുമാസം പ്രായമായ മകനെ മാതാവ്​ കഴുത്തറുത്ത്​ കൊന്നു

0
105

ന്യൂഡല്‍ഹി: എട്ടുമാസം പ്രായമായ മകനെ മാനസിക വിഭ്രാന്തിയുള്ള മാതാവ്​ കഴുത്തറുത്ത്​ കൊന്നു. ഡല്‍ഹിയിലെ അമന്‍ വിഹാര്‍ മേഖലയില്‍ വ്യാഴാഴ്​ച രാത്രിയാണ്​ സംഭവം. കുഞ്ഞിന്‍റെ പിതാവ്​ ജോലിക്ക്​ പോയ സമയത്താണ്​ ഈ ക്രൂരത നടത്തിയത്​. കഴുത്തറുത്ത ശേഷം മൃതദേഹം വെട്ടിനുറുക്കി അതിനടുത്ത്​ കിടന്നുറങ്ങി. കത്തികൊണ്ട്​ കുഞ്ഞി​​ന്‍റെ തലയറുത്ത ശേഷം ഇഷ്​ടിക ഉപയോഗിച്ച്‌​ ശരീരം വികൃതമാക്കിയതായി പൊലീസ്​ പറഞ്ഞു. സ്​ത്രീ സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്​തിട്ടുണ്ട്​. ഇവരുടെ ഏഴുവയസും രണ്ടുവയസുമുള്ള മക്കള്‍ മുത്തച്ഛനോടൊപ്പമാണ്​ കഴിഞ്ഞിരുന്നത്​.
സ്​ത്രീയുടെ ഭര്‍ത്താവ്​ രാത്രി ജോലി ക​ഴിഞ്ഞെത്തിയപ്പോഴാണ്​ സംഭവം അറിയുന്നത്​. വീട്ടിലെത്തി വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനാല്‍ വാതില്‍ പൊളിച്ച്‌​ അകത്തുകയറുകയായിരുന്നെന്ന്​ ഭര്‍ത്താവ്​ പറഞ്ഞു. അകത്ത്​ നിലത്ത്​ ചോരയില്‍ കുളിച്ച്‌​ മക​​ന്‍റെ ഉടലറ്റ തല കിടക്കുന്നത്​ കണ്ടു. കിടക്കയില്‍ കിടക്കുന്ന ഭാര്യയുടെ സമീപത്ത്​ കുഞ്ഞിന്‍റെ വികൃതമാക്കിയ ശരീരവുമുണ്ടായിരുന്നു. നാലു വര്‍ഷം മുമ്ബ്​ തന്‍റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഭാര്യ കൊന്നിരുന്നുവെന്നും അന്ന്​ അസുഖമാണല്ലോ എന്ന്​ കരുതി പൊലീസിനെ അറിയിച്ചിരുന്നില്ലെന്നും പിതാവ്​ പറഞ്ഞു. എന്നാല്‍ ആള്‍ദൈവത്തി​​ന്‍റെ വാക്കു കേട്ടാണ്​ കുഞ്ഞിനെ കൊന്നതെന്ന്​ അയല്‍വാസികള്‍ ആരോപിച്ചു. ആരോപണം പിതാവ്​ നിഷേധിച്ചു. സംഭവത്തില്‍ പൊലീസ്​ അ​ന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here