എണ്ണവിലയില്‍ വര്‍ധനവ് : ജനജീവിതം താലതെറ്റുന്നു

0
141

 

കൊച്ചി: രാജ്യത്ത് ദൈനംദിന എണ്ണവില നിര്‍ണയം വന്നശേഷം എണ്ണക്കമ്പനികളുടെ വരുമാനത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് പൊതു മേഖല എണ്ണക്കമ്പനികളുടെ ആകെ ലാഭം 7788 കോടി രൂപയാണ്. ഈ കാലയളവില്‍ ഐഒസി മാത്രം 3696 കോടി രൂപ ലാഭം നേടി.
ആഗോള വിപണി വിലയിലെ ചാഞ്ചാട്ടവും കറന്‍സി മൂല്യത്തിലെ വ്യതിയാനവും മൂലം സാമ്പത്തിക നഷ്ടമുണ്ടാകുന്നു എന്ന പേരിലാണ് ഓരോ ദിവസവും വില നിശ്ചയിക്കാന്‍ എണ്ണക്കമ്ബനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ജനങ്ങള്‍ കബളിപ്പിക്കപ്പെടുന്നതല്ലാതെ എണ്ണവില ദിനവും മാറുന്നതു കൊണ്ട് യാതൊരു നേട്ടവും ഉണ്ടാക്കാനാകുന്നില്ല എന്നാണ് യാഥാര്‍ത്ഥ്യം.

LEAVE A REPLY

Please enter your comment!
Please enter your name here