‘എന്നാലും ശരത്’ നീണ്ട ഇടവേളയ്ക്കു ശേഷം ബാലചന്ദ്രമേനോന്‍ വീണ്ടുമെത്തുന്നു

0
47

 

 

ഇടവേളകള്‍ക്ക് ശേഷം വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ബാലചന്ദ്രമേനോന്‍. ‘എന്നാലും ശരത് ‘ എന്നാണ് പുതിയ ചിത്രത്തിന്‍റെ പേര്. ക്യാമ്പസ് പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണ് എന്നാലും ശരത്. സമകാലിക സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ്‍ ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.
2015ല്‍ പുറത്തിറങ്ങിയ ഞാന്‍ സംവിധാനം ചെയ്യും ആണ് മേനോന്‍റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സംവിധാന രംഗത്ത് ഇടവേള നല്‍കിയെങ്കിലും അഭിനയരംഗത്ത് ബാലചന്ദ്രമേനോന്‍ സജീവമാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഊഴം ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here