എറണാകുളം ജില്ലയിലെ ദുരിതബാധിതര്‍ക്ക് സഹായവുമായി മമ്മൂട്ടി

0
157

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലായ എറണാകുളം ജില്ലയിലെ ജനങ്ങള്‍ക്ക് സഹായവുമായി നടന്‍ മമ്മൂട്ടി. പറവൂര്‍ തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാമ്ബില്‍ നേരിട്ട് എത്തിയാണ് മമ്മൂട്ടി സഹായ വാഗ്ദാനം നല്‍കിയിരിക്കുന്നത്. ദുരിതം അനുഭവിക്കുന്നവരെ കരുതാന്‍ എല്ലാവരും ഒറ്റ കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. തേലത്തുരുത്തിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ക്യാമ്ബിലേക്കാണ് മമ്മൂട്ടി എത്തിയത്. പ്രിയ താരം തങ്ങളെ കാണാന്‍ എത്തിയതിന്‍റെ നാട്ടുകാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. അധികൃതരോട് ആലോചിച്ച ശേഷം സഹായം അടിയന്തരമായി എത്തിക്കുമെന്ന് മമ്മൂട്ടി ഉറപ്പ് നല്‍കി. സഹായവുമായി എംഎല്‍എ വി ഡി സതീശനും മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here