ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം

0
221

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം. 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബജ്റംഗ് പുനിയയാണ് ഒന്നാം ദിനം തന്നെ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വര്‍ണ്ണം നേടിയത്. നേരത്തെ പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സ്ഡ് ടീം ഇനത്തില്‍ അപൂര്‍വി-രവികുമാര്‍ സഖ്യം വെങ്കലം നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ അക്കൗണ്ടില്‍ രണ്ട് മെഡലുകളായി. വനിതാ ഹോക്കിയില്‍ ആതിഥേയരായ ഇന്തൊനേഷ്യയെ 8 0നു തകര്‍ത്ത് ഇന്ത്യ രണ്ടാം റൗണ്ടിലേക്ക് കടന്നു. അതേസമയം, നീന്തലില്‍ പുരുഷ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ മലയാളിതാരം സജന്‍ പ്രകാശ് അഞ്ചാമനായി. ഗുസ്തിയില്‍ ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍കുമാര്‍ ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. മലയാളികള്‍ നിറഞ്ഞ വനിതാ വോളിബോള്‍ ടീം ആദ്യ കളിയില്‍ ദക്ഷിണ കൊറിയയോടു തോറ്റു (25 17, 25 11, 25 13).

LEAVE A REPLY

Please enter your comment!
Please enter your name here