ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ നീരജ് ചോപ്ര ഇന്ത്യന്‍ പതാകയേന്തും

0
253

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്ത്യന്‍ പതാകയേന്തും. താരങ്ങള്‍ക്കായി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്രയാണ് ഇക്കാര്യം അറിയിച്ചത്. 18 മുതല്‍ സെപ്തംബര്‍ രണ്ടുവരെ ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത, പാലെംബാംഗ് നഗരങ്ങളിലായാണ് ഗെയിംസ്. ജാവലിനില്‍ ജൂനിയര്‍തലത്തില്‍ ലോകറെക്കോഡിന് ഉടമയാണ് ഇരുപതുകാരനായ നീരജ്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയുമാണ്. പരിശീലനത്തിനായി ഫിന്‍ലന്‍ഡിലുള്ള നീരജ് 17ന് ജക്കാര്‍ത്തയില്‍ എത്തും. യാത്രയയപ്പ് ചടങ്ങില്‍ കായികമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, നരീന്ദര്‍ ബത്ര, ഐഒഎ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത, ഏഷ്യന്‍ ഗെയിംസ് ടീമിന്റെ ചുമതലക്കാരന്‍ ബ്രിജ് ഭൂഷണ്‍ സിങ് ശരണ്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here