ഐഒസി എലൈറ്റ് അത്‌ലറ്റ്‌സ് കമ്മീഷന്‍ മെമ്ബറായി അഭിനവ് ബിന്ദ്രയെ നിയമിച്ചു

0
10

ഇന്ത്യയിലെ ഷൂട്ടിങ് ചാമ്ബ്യനായ അഭിനവ് ബിന്ദ്രയെ ഇന്റര്‍നാഷണല്‍ ഒളിമ്ബിക് കമ്മിറ്റി എലൈറ്റ് അത്‌ലറ്റ്‌സ് കമ്മീഷന്‍ മെമ്ബറായി നിയമിച്ചു. ഈ ബഹുമതി ബിന്ദ്രയുടെ പ്രശസ്തിയുടെ മാറ്റ് കൂട്ടുന്നു.

ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനു ശേഷം രണ്ടാമത്തെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് താരമാണ് ഐ ഒ സി മെമ്ബറാവുന്നത്. ഷൂട്ടിംഗില്‍ ഒളിമ്ബിക്‌സില്‍ സ്വര്‍ണ മെഡല്‍ ജേതാവു കൂടിയായ ബിന്ദ്ര അസോസിയേഷനില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.

2008 ബെയ്ജിംഗ് ഒളിംപിക്‌സില്‍ പത്തു മീറ്റര്‍ എയര്‍റൈഫിളിലാണ് ബിന്ദ്ര സ്വര്‍ണം നേടിയത്. ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും താരം സ്വര്‍ണം നേടി. ഖേല്‍രത്‌ന, അര്‍ജുന, പത്മഭൂഷണ്‍ തുടങ്ങിയ ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here