ഐപിഎല്ലില്‍ രാ​ജ​സ്ഥാനെ പരാജയപ്പെടുത്തി കൊല്‍​ക്ക​ത്ത

0
84

കോ​ല്‍​ക്ക​ത്ത: ഐപിഎലില്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ ആ​റു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ല്‍​ക്ക​ത്ത നൈ​റ്റ്റൈ​ഡേ​ഴ്സ് പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ചു. തോ​ല്‍​വി​യോ​ടെ രാ​ജ​സ്ഥാ​ന്‍റെ പ്ലേ ​ഓ​ഫ് സാ​ധ്യ​ത കൈ​യ്യാ​ല​പ്പു​റ​ത്താ​യി. രാ​ജ​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 145 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ര​ണ്ട് ഓ​വ​ര്‍ ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് കോ​ല്‍​ക്ക​ത്ത മ​റി​ക​ട​ന്ന​ത്. ക്രി​സ് ലി​നി​ന്‍റെ​യും ക്യാ​പ്റ്റ​ന്‍ ദി​നേ​ഷ് കാ​ര്‍​ത്തി​ക്കി​ന്‍റെ​യും (പു​റ​ത്താ​കാ​തെ 41) ബാ​റ്റിം​ഗ് പ്ര​ക​ട​ന​മാ​ണ് കോ​ല്‍​ക്ക​ത്ത​യ്ക്കു അ​നാ​യാ​സ ജ​യം സ​മ്മാ​നി​ച്ച​ത്.

സു​നി​ല്‍ ന​രൈ​യ്ന്‍ ആ​യി​രു​ന്നു ഇ​ത്ത​വ​ണ​യും വെ​ടി​ക്കെ​ട്ടി​നു തു​ട​ക്ക​മി​ട്ട​ത്. ന​രൈ​യ്ന്‍ ഏ​ഴു പ​ന്തി​ല്‍ ര​ണ്ടു സി​ക്സും ര​ണ്ടു ഫോ​റും അ​ട​ക്കം 21 റ​ണ്‍​സെ​ടു​ത്തു. പി​ന്നാ​ലെ​വ​ന്ന ഉ​ത്ത​പ്പ (4) പെ​ട്ടെ​ന്ന് പു​റ​ത്താ​യ​തോ​ടെ​യാ​ണ് കോ​ല്‍​ക്ക​ത്ത ക​ളി ത​ണു​പ്പി​ച്ച​ത്. ക്യാ​പ്റ്റ​ന്‍ ക്രീ​സി​ലെ​ത്തി​യ​തോ​ടെ അ​ച്ച​ട​ക്ക​ത്തോ​ടെ കോ​ല്‍​ക്ക​ത്ത വി​ജ​യ​ത്തി​ലേ​ക്ക് മു​ന്നേ​റി. നേ​ര​ത്തെ തു​ട​ക്ക​ത്തി​ലെ വെ​ടി​ക്കെ​ട്ടി​നു ശേ​ഷം ആ​റി​ത്ത​ണു​ത്ത രാ​ജ​സ്ഥാ​ന്‍ 19 ഓ​വ​റി​ല്‍ ത​ന്നെ കൂ​ടാ​രം​പൂ​കി.

ബ​ട്‌​ല​റും (39) ത്രി​പ​തി​യും (27) തു​ട​ങ്ങി​വ​ച്ച വെ​ടി​ക്കെ​ട്ട് തു​ട​രാ​ന്‍ രാ​ജ​സ്ഥാ​ന്‍ നി​ര​യി​ല്‍ ആ​രു​മു​ണ്ടാ​യി​ല്ല. സ​ഞ്ജു​വും (12) ക്യാ​പ്റ്റ​ന്‍ ര​ഹാ​നെ​യും (11) വീ​ണ്ടും നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ വാ​ല​റ്റ​ത്ത് ജ​യ ദേ​വ് ഉ​നാ​ദ്ഘ​ട് ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​മാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here