ഐപിഎല്ലില്‍ ഹൈദരാബാദിനെതിരേ ബാംഗളൂരിന് ജയം

0
91

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു 14 റണ്‍സ് ജയം. ബാംഗ്‌ളൂര്‍ ഉയര്‍ത്തിയ 219 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിനു നിശ്ചത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് മാത്രമാണു നേടാന്‍ കഴിഞ്ഞത്. മികച്ചരീതിയില്‍ ബാറ്റു ചെയ്ത കെയ്ന്‍ വില്ല്യംസണെ അവസാന ഓവറിന്റെ ആദ്യ പന്തില്‍ പുറത്താക്കാനായതാണു ബാംഗളൂര്‍ വിജയത്തില്‍ നിര്‍ണായകമായത്. വില്ല്യംസണ്‍ 42 പന്തില്‍ 81 റണ്‍സ് നേടി. മനീഷ് പാണ്ഡെ 38 പന്തില്‍ 62 റണ്‍സുമായി പുറത്താകാതെനിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.
ശിഖര്‍ ധവാന്‍ 18 ഉം, അലക്‌സ് ഹെയ്ല്‍സ് 37ഉം റണ്‍സ് നേടി.. ആദ്യം ബാറ്റു ചെയ്ത ബാംഗളൂര്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 218 റണ്‍സ് അടിച്ചുകൂട്ടിയത്. 69 റണ്‍സ് നേടിയ എ.ബി.ഡിവില്ല്യേഴ്‌സ്, 65 റണ്‍സ് നേടിയ മോയിന്‍ അലി എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ബാംഗളൂരിനെ തുണച്ചത്. മെച്ചപ്പെട്ടതായിരുന്നില്ല ബാംഗളൂരിന്റെ തുടക്കം. 38 റണ്‍സ് എടുക്കുന്‌പോഴേയ്ക്കും ഓപ്പണര്‍മാരായ പാര്‍ഥിവ് പട്ടേല്‍, വിരാട് കോഹ്ലി എന്നിവര്‍ പുറത്തായിരുന്നു.
ഇതിനുശേഷം ഒന്നിച്ച ഡിവില്ല്യേഴ്‌സ്, മോയിന്‍ അലി കൂട്ടുകെട്ടാണ് ടീമിനെ മികച്ച സ്‌കോറിലേക്കു നയിച്ചത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 107 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരെയും പുറത്താക്കി റാഷിദ് ഖാന്‍ സണ്‍റൈസേഴ്‌സിനെ മത്സരത്തിലേക്കു മടക്കിക്കൊണ്ടുവന്നെങ്കിലും ഇതിനുശേഷമെത്തിയ കോളിന്‍ ഗ്രാന്‍ഡ്‌ഹോമും സര്‍ഫ്രാസ് ഖാനും തകര്‍ത്തടിച്ചതോടെ ബാംഗളൂര്‍ സ്‌കോര്‍ 200 കടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here